രംഗോലി മത്സരങ്ങൾ
വ്യത്യസ്ത സംസ്ഥാനങ്ങളിൽ, വ്യത്യസ്ത പേരുകളിൽ, വൈവിധ്യമാർന്ന ഇതിവൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തി രംഗോലി വരയ്ക്കാറുണ്ട്. തമിഴ് നാട്ടിലെ കോലമായാലും ഗുജറാത്തിലെ സതിയ ആയാലും ബംഗാളിലെ അൽപ്പനയായാലും രാജസ്ഥാനിലെ മന്ദന ആയാലും ഒഡീഷയിലെ ഓസ ആയാലും ഉത്തരാഖണ്ഡിലെ ഐപ്പൻ ആയാലും മഹാരാഷ്ട്രയിലെ രംഗോലി തന്നെയായാലും - ഓരോ പ്രദേശത്തിനും അതിന്റെതായ പാരമ്പര്യങ്ങളും ഫോക്ലോറും സമ്പ്രദായങ്ങളും പ്രതിനിധീകരിക്കുന്നതിന്റെ സവിശേഷമായ രീതിയുണ്ട്. ഇത് രംഗോലി മത്സരത്തിൽ പങ്കെടുത്ത് നിങ്ങളുടെ സർഗ്ഗാത്മക സിദ്ധികൾ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ്. പത്തുവയസ്സിനു മുകളിലുള്ള ആർക്കും ഈ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാവുന്നതാണ്.