भारत सरकारGOVERNMENT OF INDIA
संस्कृति मंत्रालयMINISTRY OF CULTURE
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് അനേകം കവികളും എഴുത്തുകാരും വിപ്ലവാത്മകമായ സാഹിത്യ സൃഷ്ടികൾ രചിക്കുകയുണ്ടായി. ഇത്തരം രചനകൾ തങ്ങളുടെ ഇന്ത്യയിലെ ഭരണത്തിന്റെ സുരക്ഷിതത്വത്തിന് അപകടകരമാവുമെന്ന് കരുതി ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഇവ നിരോധിച്ചു. ഈ സാഹിത്യരൂപങ്ങളൊക്കെയും ഇന്ത്യക്കാരുടെ മനസ്സുകളിൽ ദേശസ്നേഹപരമായ വികാരങ്ങൾ ഉണർത്തുവാനും ഇന്ത്യയെ സ്വാതന്ത്രയാക്കുന്നതിലേക്ക് അവരെ ഉയർത്തുവാനും ഉദ്ദേശിച്ചുള്ളവയായിരുന്നു.
നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്മാരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധീകരിച്ചിരുന്ന ഈ സവിശേഷ സമാഹാരങ്ങൾ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.
പ്രാതിനിദ്ധ്യ സ്വഭാവമുള്ള ചിലവ പ്രമുഖരായ വ്യക്തിത്വങ്ങൾ ആലപിച്ചത് ഈ വിഭാഗം നിങ്ങളിലേക്ക് എത്തിക്കുന്നു.