ഇതിനെക്കുറിച്ച് | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

ഇതിനെക്കുറിച്ച്

ആസാദി കാ അമൃത് മഹോത്സവ് എന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കൊപ്പം ഭാരതീയ ജനതയുടെ മഹനീയമായ ചരിത്രവും സംസ്കാരവും നേട്ടങ്ങളും സ്മരിക്കുവാനും ആഘോഷിക്കുവാനുമുള്ള ഭാരതസർക്കാരിന്റെ ഒരു സംരംഭമാണ്.

ഈ മഹോത്സവം, ഭാരതത്തെ അതിന്റെ പരിണാമാത്മകമായ യാത്രയിലൂടെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പുറമേ ആത്മനിർഭർ ഭാരത് എന്ന ആശയം ഉൾക്കൊണ്ട് നാടിനെ കൂടുതൽ ചലനാത്മകമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദർശനം പ്രയോഗികമാക്കാനുള്ള കരുത്തും ഊർജ്ജവും പകർന്നുനല്കുകയും ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിച്ചിരിക്കുകയാണ്.

"ആസാദി കാ അമൃത് മഹോത്സവ"ത്തിന്റെ ഔദ്യോഗികയാത്ര 2021 മാർച്ച് 12 ന് ആരംഭിച്ചു. അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 )o വാർഷികത്തിലേക്കുള്ള 75 ആഴ്ചകൾ നീണ്ടു നിൽക്കുന്ന "കൗണ്ട് ഡൗൺ" ആകുന്നു. ഒരു വർഷത്തിനുശേഷം 2023 ഓഗസ്റ്റ് 15 ന് അത് അവസാനിക്കുന്നതാണ്. താഴെ പറയുന്നവയാണ് ആസാദി കാ അമൃത് മഹോത്സവിന്റെ അഞ്ച് ഇതിവൃത്തങ്ങൾ (തീമുകൾ)

ഉത്‌ഘാടന പരിപാടികൾ

നരേന്ദ്ര മോഡി  പ്രധാനമന്ത്രി ഇന്ത്യ.

ആസാദി കാ അമൃത് മഹോത്സവ് എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഊർജ്ജം പകർന്നു നൽകുന്ന അമൃതം എന്നാണ് അർത്ഥം. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് നാം വലിച്ചെടുക്കുന്ന പ്രചോദനത്തിന്റെ മൃതസഞ്ജീവനിയാണത്. പുതിയ ആശയങ്ങളുടെയും പ്രതിജ്ഞകളുടെയും അമൃതം. ആഹ്മനിർഭരതയുടെ അമൃതം. അതുകൊണ്ടുതന്നെ ഈ മഹോത്സവം നമ്മുടെ മഹാരാജ്യത്തെ ഉണർത്തുന്ന ഉത്സവമാകുന്നു. ആഗോളതലത്തിലുള്ള ശാന്തിയുടെയും വികസനത്തിന്റെയും ഉത്സവമാകുന്നു

നരേന്ദ്ര മോഡിപ്രധാനമന്ത്രി ഇന്ത്യ.

ഉൽഘാടന സമാരംഭം

'ആസാദി കാ അമൃത് മഹോത്സവ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 )o വർഷം ആഘോഷിക്കുന്നതോടനുബന്ധിച്ച് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സവിശേഷ പരിപാടികളുടെ ഒരു ശ്രേണിയാണ് 'ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തത്തിന്റെ ചൈതന്യമാർന്ന ഒരു ബഹുജനോത്സവമായിട്ടാണ് ഇത് ആഘോഷിക്കുന്നത്.

നമ്മൾ 2023 ഓഗസ്റ്റ് 15-ലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ , സാംസ്‌കാരികവും സാമൂഹികവുമായ വികസനത്തിന്റെ നിർണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ ജനകീയ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ലക്ഷ്യമിടുന്നു. ഇത് പരിഗണിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രഖ്യാപിച്ച 'പഞ്ച് പ്രാണുമായി' സംയോജിപ്പിച്ച് താഴെപ്പറയുന്ന പുതിയ പ്രമേയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് : സ്ത്രീകളും കുട്ടികളും, ആദിവാസി ശാക്തീകരണം, ജലം, സാംസ്കാരിക അഭിമാനം, പാരിസ്ഥിതിക ജീവിതശൈലി (ലൈഫ്), ആരോഗ്യവും ക്ഷേമവും, സമഗ്ര വികസനം, സ്വാശ്രയ ഭാരതം, ഐക്യം.

Top