മാറ്റത്തിന്റെ കഥകൾ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ സ്മരണാർത്ഥമായ ഉത്സവമെന്ന നിലയ്ക്ക് ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കഥയെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾ ചരിത്ര പ്രധാനമായ ഈ നാഴികക്കല്ലിനെ, ഇന്ത്യയുടെ കീഴടങ്ങാത്ത ആത്മചൈതന്യത്തെയും ശോഭനമായ ഭാവിയെയും, സ്വന്തം ചെയ്തികളാലും പ്രവർത്തനങ്ങളാലും അടയാളപ്പെടുത്തുന്നുണ്ട്. "മാറ്റത്തിന്റെ കഥകൾ" എന്ന ഈ ഭാഗം ജനപങ്കാളിത്തത്തിന്റേതായ ഇത്തരം കഥകൾ, നമ്മുടെ രാജ്യത്തിൻറെ ധീരയോദ്ധാക്കളെ ഓർക്കുന്നതോടൊപ്പം പുതിയൊരു ആത്മ നിർഭര ഭാരതത്തിലേക്ക് ചുവടുവെച്ചു നീങ്ങാൻ തലമുറകളെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുകയാണ്..