ആരോഗ്യവും സൗഖ്യവും | തീമുകൾ 2.0 | ആസാദി കാ അമൃത് മഹോത്സവ്, ഭാരത സർക്കാർ.

ആരോഗ്യവും സൗഖ്യവും

Health and Wellness

ആരോഗ്യവും സൗഖ്യവും

ആശുപത്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ട്രയലുകൾ, ഔട്ട്‌സോഴ്‌സിംഗ്, ടെലിമെഡിസിൻ, മെഡിക്കൽ ടൂറിസം, ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആരോഗ്യ സംരക്ഷണ മേഖല. ആരോഗ്യമെന്നത്  രോഗപ്രതിരോധ പരിചരണത്തിന്റെയും രോഗശാന്തി പ്രവർത്തനങ്ങളുടെയും  പ്രതിഫലനമാണ്.

ആയുർവേദം, യോഗ, പ്രകൃതിചികിത്സ എന്നിവയിൽ അടിസ്ഥാനമിട്ടിരിക്കുന്ന പുരാതന വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെക്കുറിച്ചുള്ള നമ്മുടെ അഗാധമായ അറിവിനെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യത്തിനായുള്ള ചരിത്രപരമായി പരമ്പരാഗത സമീപനങ്ങൾ. യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയും ഇന്ത്യയിലെ ആരോഗ്യ-ക്ഷേമ വിവരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

ആരോഗ്യ പരിപാലന മേഖലകൾ

  • ആയുഷ്: ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളിൽ ഉറപ്പിച്ചിരിക്കുന്ന   പരമ്പരാഗത ഔഷധങ്ങളെക്കുറിച്ചുള്ള അറിവ് പുനരുജ്ജീവിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആയുഷ് മേഖല ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
  • യോഗയ്‌ക്കൊപ്പം ആരോഗ്യവും ഫിറ്റ്‌നസും: യോഗ കേന്ദ്രീകൃതമായ സമഗ്ര ആരോഗ്യത്തിനായി ലോകം എല്ലായ്‌പ്പോഴും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. വർദ്ധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള ജീവിതത്തിൽ, യോഗയെ എല്ലാവരുടെയും ജീവിതത്തിന്റെ സ്ഥിരമായ ഭാഗമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
  • മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആയുർവേദം: ആയുർവേദത്തിന്റെ പ്രധാന പങ്കും പ്രവർത്തനവും, പഞ്ചഭൂതങ്ങളുടെ  ആഖ്യാനങ്ങളും മറ്റും പുറത്തുകൊണ്ടുവരുന്നതിനായി ക്രമീകരിച്ചിരിക്കുന്ന പരിപാടികൾ.
  • മാനസികാരോഗ്യവും മാനസിക സമ്മർദ്ദവും നിയന്ത്രിക്കൽ: ബോധവൽക്കരണ കാമ്പെയ്‌നുകൾ, കോർപ്പറേറ്റ് പ്രോഗ്രാമുകൾ, മരുന്ന്, യോഗ അധിഷ്‌ഠിത സംരംഭങ്ങൾ, പരീക്ഷാ സമ്മർദ്ദത്തിൽ പ്രത്യേക ശ്രദ്ധ, പോലീസ് സേന, ദൈർഘ്യമേറിയ ഡ്യൂട്ടി സമയം മുതലായവ.
  • ഒരു ഫിറ്റർ ഇന്ത്യയിലേക്ക്: സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, നഗരങ്ങളിലെ ജോലി ചെയ്യുന്ന പുരുഷൻമാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഫലത്തെ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ.
  • മെറ്റേണിറ്റി ഹെൽത്ത് & ചൈൽഡ് കെയർ: പുതിയതും നൂതനവുമായ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക ക്യാമ്പുകളും സെമിനാറുകളും.
  • പോഷകാഹാരവും വിദ്യാഭ്യാസവും: ഉച്ചഭക്ഷണത്തിൽ അടുത്തതായി എന്താണെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക - ആഹാരശാക്തീകരണം , പോഷണ  വടികകൾ, സ്മാർട്ട് ട്രാക്കറുകൾ തുടങ്ങിയവ.
  • ആരോഗ്യ സംരക്ഷണവും ശുചിത്വവും: ആരോഗ്യ സേവനങ്ങളിലെ വർദ്ധനവ്, വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള അവബോധം, പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവ്, ആർത്തവ സംരക്ഷണം, പ്രത്യുൽപാദന ആരോഗ്യം, വാക്സിനേഷൻ, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം
  • ഹെൽത്ത് കെയറിലെ സ്റ്റാർട്ടപ്പുകൾ: ഹെൽത്ത് കെയറിലെ സ്റ്റാർട്ടപ്പുകളുമൊത്തുള്ള പ്രോഗ്രാമുകളും അവർ കൈകാര്യം ചെയ്യുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും.
  • കളിസമയവും ഗെയിമുകളും: മെച്ചപ്പെട്ട ആരോഗ്യം പ്രാപ്തമാക്കുന്നതിന് ദൈനംദിന ഗെയിമുകളും കളിസമയവും
  • മെഡിക്കൽ ടൂറിസം: മെഡിക്കൽ ടൂറിസത്തിന്റെ വർദ്ധിച്ചുവരുന്ന പ്രവണതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോൺഫറൻസും സെമിനാറുകളും - ട്രെൻഡുകളും അവസരങ്ങളും വെല്ലുവിളികളും. ആരോഗ്യ സംരക്ഷണത്തിലെ ഇന്ത്യൻ നൂതനത്വവും ചെലവ് കാര്യക്ഷമതയും വ്യാപിപ്പിക്കുന്നതിനും ശ്രദ്ധയിൽപ്പെടുത്തുന്നതിനുമുള്ള പ്രത്യേക കാമ്പെയ്‌നുകൾ.
  • ബാല്യകാല പൊണ്ണത്തടി: ജങ്ക് ഫുഡിന്റെ ഉപഭോഗത്തെ അഭിസംബോധന ചെയ്യുന്ന നഗര പ്രചാരണങ്ങൾ, ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പുകൾ തുടങ്ങിയവ.
  • വാക്സിനേഷൻ പ്രോഗ്രാമുകൾ: വലിയ തോതിലുള്ള വാക്സിനേഷൻ പ്രോഗ്രാമുകൾ - മികച്ച രീതികൾ, കോവിഡ് അനുഭവത്തിൽ നിന്നുള്ള പാഠങ്ങൾ, മറ്റ് രാജ്യങ്ങളുമായി അറിവ് പങ്കിടൽ.
  • ന്യൂ ഇന്ത്യ - ഫാർമസി ഓഫ് ദി വേൾഡ്: വലുപ്പം  അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ വ്യവസായരാജ്യ മാണ് ഇന്ത്യ. ഇന്ത്യൻ ഫാർമ കമ്പനികൾ അവരുടെ വിലമത്സരക്ഷമതയും നല്ല നിലവാരവും കൊണ്ട്  ആഗോള മുദ്ര പതിപ്പിച്ചു. ലോകത്തിലെ 60% വാക്സിനുകളും 20% ജനറിക് മരുന്നുകളും ഇന്ത്യയിൽ നിന്നാണ് വരുന്നത്.
  • ഹെൽത്ത്‌ടെക്കും ടെലിമെഡിസിനും
read more

Top