വെള്ളം | തീമുകൾ 2.0 | ആസാദി കാ അമൃത് മഹോത്സവ്, ഭാരത സർക്കാർ.

വെള്ളം

Water

വെള്ളം

ജലം ജീവൻ നിലനിർത്തുന്ന പ്രകൃതിവിഭവമാണ്. എന്നിരുന്നാലും, ജലസ്രോതസ്സുകളുടെ ലഭ്യത പരിമിതവും അസമമായി വിതരണം ചെയ്യപ്പെടുന്നതും മൂലം പലരും  അതിന്റെ അഭാവത്തിന് ഇരയാകുന്നു.

ജലസംരക്ഷണത്തെക്കുറിച്ചും പുനരുജ്ജീവനത്തെക്കുറിച്ചും അവബോധം വർദ്ധിപ്പിക്കുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് ഹർ ഖേത് കോ പാനി, നദി ഉത്സവ്, അമൃത് സരോവർ തുടങ്ങി നിരവധി അതുല്യമായ പദ്ധതികൾ  ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 'ജലം' ഉൾക്കൊള്ളുന്ന മേഖലകൾ ചുവടെ പരാമർശിച്ചിരിക്കുന്നു, അതേ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും

നദികൾ

ഇന്ത്യയുടെ വിപുലമായ നദികളുടെ ശൃംഖലയുടെ ചരിത്രത്തെയും ഇന്നത്തെ അവസ്ഥയെയും കുറിച്ച് അവബോധം വളർത്തുന്നു.

  • ഇന്ത്യൻ നദികളുടെ ചരിത്രം: ഇന്ത്യൻ നദികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള അവബോധം, സമുദ്രവ്യാപാര മാർഗങ്ങളുടെ ഇന്നത്തെ രൂപങ്ങളിലേക്ക് അവയുടെ സംഭാവന, , ആ നദിക്ക് ചുറ്റുമുള്ള വിവിധ നാഗരികതകളെക്കുറിച്ചുള്ള അവബോധം തുടങ്ങിയവ.
  • നദികളുടെ സാംസ്കാരിക പ്രാധാന്യം: നദികളെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങളെക്കുറിച്ചുള്ള അവബോധം (ഗംഗാ ഉത്സവം, നദി ഉത്സവം), ഇന്ത്യയിലെ നദികളുടെ മതപരമായ പ്രാധാന്യം, നദികൾക്ക് ചുറ്റുമുള്ള സമൂഹങ്ങളുടെ കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ.
  • ജലമലിനീകരണം: നദീതീരങ്ങളിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം, വ്യാവസായിക മാലിന്യങ്ങളുടെ ആഘാതങ്ങളെക്കുറിച്ചുള്ള സാക്ഷരത, മലിനീകരണ നിയന്ത്രണ നടപടികൾ നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം, ശരിയായ മലിനജല സംവിധാനത്തിന്റെ പ്രാധാന്യം, 'രക്ഷാ സമിതികൾ' അല്ലെങ്കിൽ 'നദി രക്ഷകർ' വേണ്ടുന്നന്നതിന്റെ പ്രാധാന്യം, ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചുള്ള അവബോധം, വെള്ളപ്പൊക്കത്തെയും അവയുടെ കാരണങ്ങളെയും കുറിച്ചുള്ള അറിവ്, മലിനജല പുനരുപയോഗ രീതികൾ തുടങ്ങിയവ.
  • നദികൾക്ക് ചുറ്റുമുളള സമൂഹങ്ങൾ: നദികൾക്ക് ചുറ്റുമായി സ്ഥിതി ചെയ്യുന്ന ജനവർഗ്ഗങ്ങളെ  കുറിച്ചുള്ള അറിവ്, അവയിൽ നിന്ന് അവർ എങ്ങനെയാണ് ഉപജീവനമാർഗവും ഉപജീവനവും നേടിയെടുക്കുന്നത്, ഈ സമുദായങ്ങളുടെ പാരമ്പര്യങ്ങളും കലാരൂപങ്ങളും, വിവിധതരം വന്യജീവികളും നദീതീരത്തെ സസ്യജാലങ്ങളും മുതലായവ.
  • നദികളെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ: നദീതട വിനോദസഞ്ചാരവും ജല കായിക വിനോദങ്ങളും (ഉദാഹരണത്തിന്, ഋഷികേശിൽ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ), മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബിസിനസ്സ് അവസരങ്ങളെക്കുറിച്ചുള്ള അവബോധം, ജലവൈദ്യുതി വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സാക്ഷരത, ജലാശയത്തിന് ചുറ്റുമുള്ള കാർഷിക നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം, ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ.

ഭൂഗർഭജലം

നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ പ്രതിവർഷം 4000 ബില്യൺ ക്യുബിക് മീറ്റർ മഴ ലഭിക്കുന്നു; എന്നിരുന്നാലും, മഴ പിടിച്ചെടുക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിൽ വളരെ താഴ്ന്ന സ്ഥാനത്താണ് - വാർഷിക മഴയുടെ 8% മാത്രമേ പിടിച്ചെടുക്കുന്നുള്ളൂ. അതിനാൽ ഭൂഗർഭജല സംഭരണത്തിന്റെ പ്രാധാന്യം. ഇത്തരം വശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നത് ജലത്തെ സംരക്ഷിക്കാൻ സഹായിക്കും.

  • പുരാതന ഭൂഗർഭ ജലസംഭരണ രീതികൾ: കുണ്ഡങ്ങൾ , ജാലറകൾ , ബാവടികൽ , ജോഹാദുകൾ  തുടങ്ങിയ പുരാതന ഭൂഗർഭ ജലസംഭരണ വിദ്യകൾ, പുരാതന ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം.
  • ഭൂഗർഭജല സംരക്ഷണം: ജലം പാഴാക്കുന്നത് കുറയ്ക്കുക, ഉപയോഗിച്ച ജലത്തിന്റെ പുനരുപയോഗം, ഭൂഗർഭജലം വീണ്ടും ചാർജ് ചെയ്യുക, മലിനജലം പുനരുപയോഗം ചെയ്യുക; കുളത്തിലെ  വെള്ളം ഉപയോഗിച്ച് വരൾച്ചയുടെ  വർഷങ്ങളിൽ വിളകൾ സംരക്ഷിക്കുന്നതിനുള്ള വഴികളെക്കുറിച്ചുള്ള അറിവ്; ജല പഞ്ചായത്ത് പോലുള്ള അനൗപചാരിക ജല സമിതികൾ രൂപീകരിക്കുന്നതിന്റെ നേട്ടങ്ങൾ; അനുഭവപരമായ പഠന രീതികളിലൂടെയും ഗെയിമുകളിലൂടെയും ജലസംരക്ഷണം പഠിക്കുക; ആളൊഴിഞ്ഞ സ്ഥലങ്ങളിലെ കുളം നിർമ്മാണത്തിന്റെ നേട്ടത്തെക്കുറിച്ചും കമ്മ്യൂണിറ്റി കുളം സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം; ഗ്രാമീണ മഴ കേന്ദ്രങ്ങൾ, മഴവെള്ള സംഭരണ ഘടനകൾ (മീൻ-നെല്ല്), ഭൂഗർഭജലം കർഷകർക്കിടയിൽ പങ്കുവയ്ക്കൽ, കൃഷിക്കായി കുത്തനെയുള്ള ചരിവുകളിൽ വെള്ളം സംഭരിക്കൽ, നീർത്തട പരിപാലന സാങ്കേതിക വിദ്യകൾ തുടങ്ങിയ സംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധം.
  • ശുചിത്വവും ശുചീകരണവും: സുരക്ഷിതമായ കുടിവെള്ളം, മോശം ശുചീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ (ജലജന്യ രോഗങ്ങൾ), ജലത്തിന്റെ ഗുണനിലവാരവും ശുചിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവ്, വെള്ളം കെട്ടിക്കിടക്കുന്നതിനെക്കുറിച്ചുള്ള സാക്ഷരത, അത് വെള്ളത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയവ.

നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത ജലസംരക്ഷണ സംവിധാനത്തിന്റെ നിലയും പ്രാധാന്യവും, സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽസ് റിസർച്ച് സ്റ്റേഷൻ, ന്യൂഡൽഹി, നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (NMCG) (2019)

അമൃത് സരോവർ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, 2022 ഏപ്രിൽ 24-ന് 'അമൃത് സരോവർ' എന്ന ദൗത്യം ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടോടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആരംഭിച്ചു. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ നവീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.

  • അമൃത് സരോവറിന്റെ ഉപയോഗങ്ങൾ: ഒരു ജില്ലയിൽ പ്രാദേശിക ജലസംഭരണി നിർമ്മിക്കുന്നതിന്റെ പ്രയോജനങ്ങൾ, അരുവി ഒഴുക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അവബോധം, തടാകത്തിന്റെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അവബോധം, ജല-അർദ്ധ ജലസസ്യങ്ങളെയും മൃഗങ്ങളെയും കുറിച്ചുള്ള അറിവ്, വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും ആഘാതങ്ങളെക്കുറിച്ചുള്ള അവബോധം, ഭൂഗർഭജലം നികത്താനുള്ള വഴികൾ തുടങ്ങിയവ.
  • അമൃത് സരോവരത്തിന്റെ ഫലമായുണ്ടാകുന്ന സാധ്യമായ സംരംഭങ്ങൾ: ജില്ലകളിൽ നിലവിലുള്ള മറ്റ് ജലാശയങ്ങളുടെ പുനരുജ്ജീവനം, പാരിസ്ഥിതികവും ജലജീവികളും പുനഃസ്ഥാപിക്കൽ, ജലാധിഷ്ഠിത ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തൽ, ജലാശയങ്ങളുടെ മെച്ചപ്പെട്ട സംരക്ഷണവും ശുചീകരണവും തുടങ്ങിയവ.
read more

05 Sep'23

Outreach program at Nagarjunasagar Dam u...

28 Aug'23

Outreach program at Umiam Dam under Azad...

24 Aug'23

Outreach program at Kalpong Dam under Az...

24 Aug'23

Outreach program at Bichom Dam, Kameng H...

Top